മാലിന്യ സംസ്‌കരണത്തിനു പുതിയ സംവിധാനം ഉടന്‍വരുമെന്ന് സൂപ്രണ്ട്‌

കോഴിക്കോട് : മെഡിക്കല്‍ കോളജിലും ഐഎംസിഎച്ചിലുമുള്ള രൂക്ഷമായ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണാന്‍ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ മോഹന്‍ദാസ് നായര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അമൃത പദ്ധതിയില്‍പെടുത്തിയാണ് ഇത് നടപ്പാക്കുക.
ഐഎംസിഎച്ചിലെ തണല്‍ കെട്ടിടത്തിന്റെ അടുത്തുള്ള സ്ഥലത്ത് വലിയ കലക്ഷന്‍ ടാങ്ക് നിര്‍മിക്കാനാണ് പദ്ധതി. ഇത് വരുന്നതോടെ താഴെയെത്തുന്ന കക്കൂസ് മാലിന്യമടക്കമുള്ള എല്ലാം ഇവിടെ നിന്നും മുകളിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പമ്പ് ചെയ്ത് ശുദ്ധീകരിക്കാനാണ് പദ്ധതി. ഐഎംസിഎച്ചില്‍ ഇപ്പോഴുള്ള ടാങ്ക് പഴയ ഒരു കിണറാണ്.
അതില്‍ ഇനി അറ്റകുറ്റപ്പണിയൊന്നും ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടാണ് വേറെ സംവിധാനം ഏര്‍പ്പാടാക്കുന്നത്. ഇന്നലെ ഉണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ അപ്പോള്‍ തന്നെ നടപടിയെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് വ്യക്തമാക്കി.

RELATED STORIES

Share it
Top