മാലിന്യ സംസ്‌കരണം: ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുമെന്ന്

തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിനു തദ്ദേശ സ്വയംഭരണ വകുപ്പ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്ലാസ്റ്റിക് ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി തലത്തിലും പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകള്‍ സ്ഥാപിക്കും. സംസ്ഥാനത്ത് ഇതുവരെ 94 ആധുനിക യന്ത്രങ്ങള്‍ സ്ഥാപിക്കുകയും 62 യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ആരംഭിക്കുകയും ചെയ്തു. പ്രളയം ബാധിച്ച 129 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതുവരെ 4505 ടണ്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാനായി സംഭരിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനു തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. കാര്‍ഷിക മേഖലയിലെ തകര്‍ച്ചയില്‍ നിന്നു കര്‍ഷകരെ സംരക്ഷിക്കുന്നതിനായി ഉല്‍പാദന മേഖലയിലെ ഫണ്ട് ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top