മാലിന്യ നീക്കത്തിന് സ്വകാര്യ പങ്കാളിത്തം പരിഗണിക്കണം: മന്ത്രി

തിരുവനന്തപുരം:  സ്വകാര്യ സംരംഭകരുടെ സഹകരണത്തോടെ കേരളത്തിലെ നഗരങ്ങളെ മാലിന്യ മുക്തമാക്കുന്നതിന് കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളും നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വ മിഷനും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മാലിന്യ രഹിത നഗരങ്ങള്‍ക്കുള്ള സ്റ്റാര്‍ റേറ്റിങ് സംബന്ധിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബ്രഹ്മപുരത്ത് സ്വകാര്യ സഹായത്തോടെ മാലിന്യ പ്ലാന്റ് നിര്‍മിച്ചിരുന്നു. സമാനമായ രീതിയില്‍ സുല്‍ത്താന്‍ ബത്തേരിയിലും പ്ലാന്റ് സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുന്നു. മറ്റു നഗരങ്ങള്‍ ഇതു മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top