മാലിന്യവാഹനം മറിച്ചിട്ടെന്ന്ആരോപിച്ച്് കേസ്: നടപടി ഒഴിവാക്കണമെന്ന് മന്ത്രി ജി സുധാകരന്‍

കുട്ടനാട്: നെടുമുടി പഞ്ചായത്തില്‍ കക്കൂസ് മാലിന്യമൊഴുക്കിയ വാഹനം മറിച്ചിട്ടെന്നാരോപിച്ച് പൊതുജനങ്ങള്‍ക്കെതിരെ കേസെടുത്ത നടപടി ഒഴിവാക്കണമെന്ന് മന്ത്രി ജി സുധാകരന്‍ ജില്ലാ പോലിസ് ചീഫിന് നിര്‍ദ്ദേശം നല്‍കി. പിണറായി സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍ ഒന്നാണ് മാലിന്യമുക്ത കേരളം.
ജില്ലയിലെ പല പ്രധാന സ്ഥലങ്ങളിലും ഇതുപോലെ വാഹനങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് പഞ്ചായത്തുകള്‍കൂടി മുന്‍കൈയെടുത്ത് തക്കതായ ശരിയായ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കണമെന്നും മന്ത്രി അറിയിച്ചു. വാഹനം തോട്ടിലോട്ട് തള്ളിയിട്ടതായി ആര്‍ക്കും അറിയില്ല.
നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് ചാക്കോയാണ് ബഹുജനങ്ങള്‍ക്കെതിരെ കേസ് എടുക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിനെതിരേയാണ് മന്ത്രി ജില്ലാ പോലിസ് ചീഫിന് നിര്‍ദേശം നല്‍കിയത്.

RELATED STORIES

Share it
Top