മാലിന്യപ്ലാന്റുമായി മുന്നോട്ട്; പെരിങ്ങമലയിലടക്കം സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മന്ത്രികൊച്ചി: കേരളത്തില്‍ ആറിടങ്ങളില്‍ മാലിന്യപ്ലാന്റ് നിര്‍മ്മിക്കാനുളള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്ന് മന്ത്രി കെടി.ജലീല്‍. ഈ വിഷയത്തില്‍ സമരം ചെയ്യുന്നവര്‍ വികസന വിരോധികളാണെന്ന് പറഞ്ഞ മന്ത്രി പെരിങ്ങമലയിലെ സമരക്കാര്‍ക്ക് ദുഷ്ടലാക്കാണെന്നും വിമര്‍ശിച്ചു.
പ്രമുഖ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. മലിനീകരണ പ്ലാന്റ് ഒട്ടും തന്നെ ഭീഷണിയുളളതല്ലെന്ന് മന്ത്രി പറഞ്ഞു. 'ജൈവവൈവിധ്യം നോക്കി മാത്രം പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാനാവില്ല. അത്യാധുനിക സംവിധാനങ്ങളോടെയാണ് പ്ലാന്റ് വരുന്നത്. പെരിങ്ങമലയില്‍ സമരം ചെയ്യുന്നവര്‍ക്ക് ദുഷ്ടലാക്കാണ്. കേരളത്തില്‍ ഒരു മാറ്റവും വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍,' മന്ത്രി കെ.ടി.ജലീല്‍ വിമര്‍ശിച്ചു.
തിരുവനന്തപുരത്ത് പെരിങ്ങമലയില്‍ ആദിവാസികളടക്കം അണിനിരന്നാണ് സമരം നടക്കുന്നത്. അതേസമയം മലിനജലം പുറത്തേക്ക് ഒഴുകാത്ത, എന്നാല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവുന്ന പ്ലാന്റാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

RELATED STORIES

Share it
Top