മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടി പ്രതിഷേധവുമായി നാട്ടുകാര്‍ ഹെല്‍ത്ത് ഓഫിസിന് മുന്നിലെത്തി

മട്ടാഞ്ചേരി: റോഡരികില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടി ദുര്‍ഗന്ധം വമിച്ച് തുടങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ നഗരസഭ ഹെല്‍ത്ത് ഓഫിസിന് മുന്നിലെത്തി. നഗരസഭ നാലാം സര്‍ക്കിളിലെ ഹെല്‍ത്ത് ഓഫിസിന് മുന്നിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. ചക്കാമാടം, എംടിബി ജങ്ഷന്‍, പള്ളിയറക്കാവ് റോഡ് തുടങ്ങി എല്ലാ മേഖലയിലും വഴിയരികില്‍ മാലിന്യം കുമിഞ്ഞ് കൂടിയ അവസ്ഥയാണ്. പലതവണ ഇവിടത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോട് ഇത് സംബന്ധിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും ഫലമില്ലാത്ത അവസ്ഥയായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി ഹെല്‍ത്ത് ഓഫിസിലത്തിയത്. നേരത്തേ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഈ ഓഫിസിലെത്തിയ കൗണ്‍സിലര്‍ ടി കെ അഷറഫിനോട് ഇവിടത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോശമായി പെരുമാറിയതായും നാട്ടുകാര്‍ പരാതിപ്പെട്ടു. ഇവിടത്തെ ജീവനക്കാര്‍ ഹോട്ടലുകളിലും കോഴിക്കടകളിലേയും മറ്റും മാലിന്യങ്ങളെടുക്കാനാണ് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നതെന്നും പരാതിയുണ്ട്. എലിപ്പനി ഉള്‍പ്പെടെ റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അടിയന്തരമായി മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി വേണമെന്നാണ് ആവശ്യം.RELATED STORIES

Share it
Top