മാലിന്യം പൊതുസ്ഥലത്ത് തള്ളിയവര്‍ക്കെതിരെ പിഴ ചുമത്തി

വടകര: നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ അതിരാവിലെ സന്ദര്‍ശനം നടത്തുകയും മാലിന്യങ്ങള്‍ പുറന്തള്ളിയ കച്ചവട സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു.
തുടര്‍ ദിവസങ്ങളിലും സന്ദര്‍ശനം നടത്താനും മലിനീകരണ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ അനധികൃതമായും വൃത്തിഹീനമായും പാര്‍പ്പിച്ചിരിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കും.
മാത്രമല്ല തുറന്ന് വച്ചതും ഉപ്പിലിട്ടതും പഴകിയതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കാനും നഗരസഭ തീരുമാനിച്ചു. മതിയായ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ഇല്ലാത്ത ഫഌറ്റുകള്‍ക്കെിരെ നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.

RELATED STORIES

Share it
Top