മാലിന്യം നിറഞ്ഞ് ഓവുചാലുകള്‍; നാട്ടുകാര്‍ രോഗഭീതിയില്‍

മാട്ടൂല്‍: മാരകമായ പകര്‍ച്ചവ്യാധികള്‍ കാരണം നാടാകെ ഭീതിയില്‍ കഴിയുമ്പോഴും ഓവുചാലുകളില്‍ മാലിന്യം നിറഞ്ഞുകിടക്കുന്നത് ഭീഷണിയുയര്‍ത്തുന്നു. മാട്ടൂല്‍ പഞ്ചായത്തിലെ നോര്‍ത്ത് ജസിന്ത, സെന്‍ട്രല്‍ കപ്പാലം മെയിന്‍ റോഡിന് ചേര്‍ന്നുള്ള ഓവുചാലുകളിലാണ് രോഗഭീതി പരത്താവുന്ന വിധത്തില്‍ കൊതുകുകള്‍ പെരുകുന്ന വിധത്തില്‍ ഓവുചാലുകളില്‍ മാലിന്യം കുമിഞ്ഞുകൂടിയിട്ടുള്ളത്.
തൊട്ടടുത്തു തന്നെ നിരവധി ഹോട്ടലുകളും വീട്ടുകിണറുകളും ഉള്ളതിനാല്‍ രോഗം വരുമോയെന്ന ആശങ്കയിലാണ് പരിസരവാസികള്‍. മാലിന്യം നിറഞ്ഞ് വെള്ളത്തിന്റെ നിറം മാറിയ തോട്ടില്‍ പുഴുക്കളും കീടങ്ങളും നിറഞ്ഞിരിക്കുകയാണ്. കൊതുക് പെറ്റുപെരുകുന്നത് പനിയും മറ്റു രോഗങ്ങളും വ്യാപിക്കാന്‍ ഇടയാക്കും. മാലിന്യങ്ങള്‍ നീക്കംചെയ്ത് തോടുകള്‍ ഉപയോഗയോഗ്യമാക്കി കൊടുക്കണമെന്ന ആവശ്യം ശക്തമാണ്. ഓവുചാല്‍ ശുചീകരിച്ച് രോഗഭീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന എസ്ഡിപിഐ ജസിന്ത ബ്രാഞ്ച് കമ്മിറ്റി യോഗം തീരുമാനിച്ചു. പഞ്ചായത്ത് കമ്മിറ്റിയംഗം മര്‍സൂക്ക്, കെ വി ഷഫീക്ക് സംസാരിച്ചു.

RELATED STORIES

Share it
Top