മാലിന്യം നിറഞ്ഞ് ഓടയടഞ്ഞു; മെഡിക്കല്‍ മിഷന്‍ ജങ്ഷന്‍ വെള്ളത്തിലായി

പന്തളം: മാലിന്യം നിറഞ്ഞ് ഓടയടഞ്ഞത് മെഡിക്കല്‍ മിഷന്‍ ജങ്ഷന്‍ വെള്ളത്തിലായി. സ്വകാര്യ ആശുപത്രികള്‍ ഓടയിലേക്കു പുറംതള്ളുന്ന മാലിന്യവും കെഎസ്ടിപി നിര്‍മാണ വേളയില്‍ ഓടയിലെ മ്ണ്ണ് നീക്കം ചെയ്യാതിരുന്നതുമാണ് വെള്ളക്കെട്ടിനു കാരണമായിരിക്കുന്നത്.
മഴ പെയ്യുമ്പോള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളക്കെട്ടിനു പൊതുമരാമത്തു വകപ്പോ നഗരസഭയോ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുന്നത് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നു.
വ്യാപാര സ്ഥാപനങ്ങളേയും കാല്‍നടയാത്രക്കാരേയും ഏറെ ബുദ്ധിമുട്ടിക്കുന്ന വെള്ളക്കെട്ടിനു അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുന്നു. മെഡിക്കല്‍ മിഷന്‍ ജങ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശടിക്കു വേണ്ടി പൊതുമരാമത്ത് സ്ഥലം കയ്യേറി പള്ളിക്കാര്‍ കോണ്‍ക്രീറ്റു ചെയ്തതും വെള്ളക്കെട്ടിനു കാരണമായിട്ടുണ്ട്. ഓടയിലെ മാലിന്യം നീക്കി കൈയ്യേറ്റവും ഒഴിപ്പിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top