കടപ്ര കണ്ണശ്ശ സ്മാരക ഗവ. എച്ച്എസ് സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരുവല്ല: കടപ്ര കണ്ണശ്ശ സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. പ്രീ െ്രെപമറി മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളുടെ പഠനത്തിനുള്ള ഹൈടെക് ക്ലാസ്സ് മുറികള്‍, വിശാലമായ കളിസ്ഥലം. ജൈവ വൈവിധ്യ ഉദ്യാനം. കിച്ചണ്‍ കം ഡൈനിങ് റൂം, ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും വിശ്രമമുറി, അറ്റാച്ച് ഡ് വാഷ് റൂംസ്, ആധുനിക ലബോറട്ടറികള്‍, ലൈബ്രറി, സിക്ക് റൂം എന്നിവ ഉള്‍പ്പെടുത്തിയാണ് സ്‌കൂളിനെ സംസ്ഥാന സര്‍ക്കാര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന തുക, ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം, വിവിധ സ്‌പോണ്‍സര്‍ഷിപ്പിലൂടെയുള്ള സമാഹരണം ഉള്‍പ്പടെ 10 കോടി രൂപയുടെ പദ്ധതിയാണ് സ്‌കൂളില്‍ നടപ്പാക്കുക.
മികവിന്റെ കേന്ദ്രമാക്കല്‍ പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന മൂന്നു നില കെട്ടിടത്തിന്റെയും, കിച്ചണ്‍ ബ്ലോക്കിന്റെ യും ശിലാസ്ഥാപന കര്‍മ്മം നാളെ വൈകിട്ട് മൂന്നിന് മന്ത്രി മാത്യു ടി തോമസ് നിര്‍വ്വഹിക്കും. പുതുതായി സജ്ജീകരിച്ച ഹൈടെക് ക്ലാസ്സ് മുറികള്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാ ദേവി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

RELATED STORIES

Share it
Top