മാലിന്യം; തൃത്താലയില്‍ നാട്ടുകാര്‍ പൊറുതി മുട്ടി സി കെ ശശിപച്ചാട്ടിരി

ആനക്കര: മാലിന്യ നിക്ഷേപം തൃത്താല മേഖലയില്‍ പൊറുതി മുട്ടി നാട്ടുകാര്‍.അനക്കമില്ലാത്ത് പഞ്ചായത്തുകള്‍ക്കും ആരോഗ്യ വകുപ്പിനും.വകുപ്പ് അധികൃതര്‍ പിന്‍മാറിയപ്പോള്‍ നാട്ടുകാര്‍ മാനിന്യ നിക്ഷേപകരെ പിടികൂടാന്‍ പലയിടത്തും കെണിയെരുക്കികാത്തിരിക്കുന്നു. വിവാഹ സല്‍ക്കാരത്തിന്റെ ബാക്കി അവശഷ്ടങ്ങള്‍, കോഴിക്കടയിലെ അവശിഷ്ടടങ്ങള്‍, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍,ബാര്‍ബര്‍ഷോപ്പിലെ അവശിഷ്ട്ടങ്ങള്‍ എിവയാണ് വ്യാപകമായി റോഡുകളില്‍ തളളുന്നത്. ബൈക്കുകള്‍,ഗുഡ്‌സ് ഓട്ടോകള്‍,ഒട്ടോറിക്ഷകള്‍ എിവയിലാണ് രാത്രിയില്‍ മാലിന്യങ്ങള്‍ കൊണ്ടുവേന്ന് പാതയോരങ്ങളില്‍ നിക്ഷേപിക്കുത്. ഇപ്പോള്‍ പലയിടത്തും നടുറോഡിലാണ് കോഴികടയിലെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുത്. അലക്ഷമായി തളളു മാലിന്യങ്ങള്‍ തെരുവുനായകയും കാക്കകളും ജലശ്രോതസ്സുകളില്‍ കൊണ്ടുവിടുതിനാല്‍ ഈ പ്രദേശത്തെ കുടിവെളളവും മലിനമാകുതായി പരാതിയുണ്ട്. പടിഞ്ഞാറങ്ങാടി കൂറ്റനാട് റോഡിലെ മലറോഡിലെ ഒഴിഞ്ഞ ഭാഗത്താണ് മാലിന്യ നിക്ഷേപം സ്ഥിരമായി നടത്തുത്. ഇതിന് പുറമെ ജില്ലാ അതിര്‍ത്തിയിലെ ആനക്കര നീലിയാട് റോഡ് എിവിടങ്ങളിലെ ശ്രദ്ധകുറഞ്ഞ ഭാഗത്ത് രാത്രികാലങ്ങളില്‍ മാലിന്യനിക്ഷേപം വ്യാപകമാണ്.ഇത്തര സ്ഥലങ്ങളില്‍ നാട്ടുകാര്‍ നിക്ഷേപകരെ പിടികൂടാന്‍ കൂട്ടായ്മ രൂപീകരിച്ചി്ട്ടുണ്ടെങ്കിലും ഇവരെ വെട്ടിച്ച് മറ്റൊരിടത്ത് മാലിന്യം നിക്ഷേപിച്ച് മുങ്ങുകയാണ് പതിവ്. തൃത്താല മേഖലയില്‍  റോഡരികിലെ തരിശുനിലങ്ങള്‍ കേന്ദ്രീകരിച്ച്  മാലിന്യം തള്ളുന്നത് വ്യാപകം.മഴക്കാലമായതോടെ ഇവിടങ്ങളില്‍ മലിനജലം നിറഞ്ഞ് ദുര്‍ഗന്ധവും രോഗഭീഷണിയും വര്‍ദ്ധിച്ചു.മിക്കയിടങ്ങളിലും സ്വകാര്യ വ്യക്തികളുടെ തരിശ് നിലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും,അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നുമെല്ലാമുള്ള മാലിന്യങ്ങള്‍ ഇത്തരം ഇടങ്ങളിലേക്കാണ് തളളുന്നത്.മഴ പെയ്തതോടെ വെള്ളം നിറഞ്ഞ് മാലിന്യം റോഡരികില്‍ വരെ എത്തുന്ന നിലയിലാണ്.കൂടാതെ സമീപത്തെ വീടുകളിലെ കിണറുകളിലും ഇതുമൂലം മലിനജലം നിറയുകയാണ്.കൊതുകു ശല്യവും രൂക്ഷമാണ്.വ്യാപര സ്ഥാപനങ്ങളിലെയും മറ്റും മാലിന്യങ്ങള്‍ സംഭരിക്കാന്‍ കുപ്പത്തൊട്ടികളോ,മാലിന്യ സംസ്‌കരണത്തിനായുള്ള സംവിധാനങ്ങളോ ഇല്ലാത്തതാണ് ഇത്തരം ഇടങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറാന്‍ പ്രധാന കാരണം.

RELATED STORIES

Share it
Top