മാലിന്യം തള്ളാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ പോലിസ് പിടികൂടി

തിരുവല്ല: റോഡില്‍ മാലിന്യം തള്ളാനെത്തിയ ഫഌറ്റ് സെക്യൂരിറ്റി ജീവനക്കാരനെ പോലിസ് പിടികൂടി. ചെയര്‍മാന്‍സ് റോഡില്‍ ഓട്ടോറിക്ഷയിലെത്തി മാലിന്യം നിക്ഷേപിക്കാനെത്തിയ തോട്ടഭാഗം താഴെ ഇടശ്ശേരില്‍ ആര്‍ രതീഷ് (37) നെയാണ് വ്യാഴാഴ്ച നാല് ചാക്ക് മാലിന്യവുമായി പിടികൂടിയത്. സ്വകാര്യ ബസ്സ്റ്റാന്റിന് സമീപത്തെ ഫഌറ്റിലെ കാവല്‍ ജീവനക്കാരനാണ് രാജേഷ്. രാത്രികാല പെട്രോളിങിനെത്തിയ പോലിസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ട ഇയാളെ ഓട്ടോറിക്ഷയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രാവിലെ 11 മണിയോടെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നിക്ഷേപിച്ച മാലിന്യം ഇയാളെ കൊണ്ടു തന്നെ പോലിസ് തിരികെ എടുപ്പിച്ചു.

RELATED STORIES

Share it
Top