മാലിന്യം തള്ളാനെത്തിയ കാവല്‍ക്കാരന്‍ പിടിയില്‍

പറവൂര്‍: മാലിന്യം റോഡരികില്‍ തള്ളാനെത്തിയ ഫഌറ്റ് സമുച്ചയത്തിലെ കാവല്‍ക്കാരന്‍ പിടിയില്‍.അമ്മന്‍കോവില്‍ റോഡിലെ ഫഌറ്റ് സമുച്ചയത്തിലെ കാവല്‍ക്കാരന്‍ വട്ടക്കുംപുറം സ്വദേശി ഗോപിയാണ് നാട്ടുകാരുടെ പിടിയിലായത്. ഫഌറ്റുകളിലെ മാലിന്യം ശേഖരിച്ച് വെളിയിലെവിടെയെങ്കിലും നിക്ഷേപിക്കലാണ് ഇയാളുടെ ജോലി. സ്ഥിരമായി റോഡരികില്‍ മാലിന്യ കിറ്റുകള്‍ കാണാന്‍ തുടങ്ങിയതോടെ നിരീക്ഷണത്തിനിറങ്ങിയ ഐശ്വര്യനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ മുമ്പിലാണ് ഇയാള്‍ മാലിന്യകിറ്റുകളുമായി ഇലക്ട്രിക് സ്‌കൂട്ടറിലെത്തിയത്. വാര്‍ഡ് കൗണ്‍സിലര്‍ പ്രദീപ് തോപ്പിലിനെയും നഗരസഭ ആരോഗ്യ സംരക്ഷണ വിഭാഗം അധികതരേയും വിളിച്ചു വരുത്തി കൈമാറി. ഇയാളെ മാലിന്യം നിക്ഷേപിക്കാന്‍ നിയോഗിച്ച ഫഌറ്റ് ഉടമകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മുനിസിപ്പല്‍ ചെയര്‍മാന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top