മാലിന്യം കുമിഞ്ഞുകൂടി; ചീഞ്ഞുനാറി വടക്കാഞ്ചേരി നഗരം

വടക്കാഞ്ചേരി: മാലിന്യ നീക്കം നിലച്ചതോടെ വടക്കാഞ്ചേരി നഗരം ചീഞ്ഞുനാറുന്നു. വടക്കാഞ്ചേരി നഗര ഹൃദയത്തിലും പരിസര പ്രദേശങ്ങളിലുമാണ് എടുക്കാന്‍ ആളില്ലാതെ മാലിന്യം കുന്ന് കൂടിക്കിടക്കുന്നത്.
നഗരഹൃദയത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുന്നില്‍ നിരവധി കാല്‍നടയാത്രക്കാര്‍ നടന്നു പോവുന്നതും പോലീസ് കോര്‍ട്ടേഴ്‌സിനു മുന്നിലുള്ളതുമായ മാലിന്യക്കൂമ്പാരം പോലും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കൊണ്ടുവന്നു തള്ളുന്ന മാലിന്യം കാക്കകളും തെരുവു നായ്ക്കളും വലിച്ചിട്ടു അവിടവിടെ പരത്തുന്നതും നിത്യസംഭവമാണ്. മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ സമയക്രമം പാലിച്ചു നടപ്പാക്കണമെന്നും നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതുമൊക്കെ വാര്‍ഷിക ബജറ്റില്‍ മാത്രം ഒതുങ്ങുന്ന സ്ഥിതിവിശേഷമാണുള്ളത്.
വര്‍ധിച്ചു വരുന്ന പകര്‍ച്ചവ്യാധികള്‍ക്കും മറ്റുമെതിരെ മുറവിളി കൂട്ടുന്ന അധികൃതര്‍ എന്തേ ഇതൊന്നും കാണുന്നില്ല എന്നാണ് നാട്ടുകാരുടെ ചോദ്യം.

RELATED STORIES

Share it
Top