മാലദ്വീപ്: പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റില്‍

മാലെ: മാലദ്വീപില്‍ അടിയന്തരാവസ്ഥ 30 ദിവസത്തേക്കു കൂടി നീട്ടിയ പ്രസിഡന്റ് അബ്ദുല്ലാ യമീന്റെ ഉത്തരവിന് കോടതി നിയമസാധുത നല്‍കി. ഇതിനു പിന്നാലെ യമീനെതിരേ പ്രതിഷേധിച്ച നാലു പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. യമീന്റെ പാര്‍ട്ടിയില്‍ നിന്നു പ്രതിപക്ഷത്തേക്ക് കൂറുമാറിയ രണ്ടു പാര്‍ലമെന്റംഗങ്ങളെ പോലിസ് അറസ്റ്റ് ചെയ്തതായി പ്രതിപക്ഷ വക്താവ് ട്വിറ്ററില്‍ അറിയിച്ചു.
മുന്‍ പ്രസിഡന്റ് നഷീദ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കുന്ന സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാന്‍ യമീന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തത്.

RELATED STORIES

Share it
Top