മാലദ്വീപ്: തിരഞ്ഞെടുപ്പിലെ കൃത്രിമം; ഉല്‍ക്കണ്ഠ അറിയിച്ച് ഇന്ത്യ

മാലെ: മാലദ്വീപില്‍ ഈ മാസം 23ന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക പങ്കുവച്ച് ഇന്ത്യ രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കാന്‍ പ്രകടമായ സാധ്യതകളുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ദുരൂഹതകളുള്ള ഒരു അന്താരാഷ്ട്ര കമ്പനിയുടെ മാലദ്വീപിലെ സാന്നിധ്യമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. സിംബാബ്‌വേ, മലാവി എന്നിവിടങ്ങളില്‍ ഈ കമ്പനിയുടെ സാന്നിധ്യം തിരഞ്ഞെടുപ്പു ഫലങ്ങളില്‍ പ്രകടമായിരുന്നു.
പ്രസിഡന്റ് അബ്ദുല്ല യാമീനുമേലുള്ള ചൈനയുടെ സ്വാധീനവും കമ്പനിയുടെ സാന്നിധ്യവും യാമീനു അനുകൂലമാകുമെന്നാണു കരുതുന്നത്. കൂടാതെ തിരഞ്ഞെടുപ്പിലെ അന്താരാഷ്ട്ര നിരീക്ഷകരുടെ എണ്ണവും വെട്ടിക്കുറച്ച ഇലക്ഷന്‍ കമ്മീഷന്‍ നടപടികളിലും ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. കമ്മീഷന്‍ പ്രസിഡന്റ് അഹമ്മദ് ഷരീഫ് ഭരണകക്ഷിയുടെ സഖ്യകക്ഷിയിലെ അംഗമാണ്.

RELATED STORIES

Share it
Top