മാലദ്വീപില്‍ പ്രതിഷേധം;

കൂട്ട അറസ്റ്റ് മാലി: മാലദ്വീപില്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത 140ഓളം പേരെ പോലിസ് അറസ്റ്റ് ചെയ്തതായി പ്രതിപക്ഷം. പ്രസിഡന്റ് അബ്ദുല്ല യമീനിന്റെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനെതിരേ തലസ്ഥാനമായ മാലിയില്‍ കഴിഞ്ഞ രാത്രി ആരംഭിച്ച പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിനു പേരാണ് പങ്കാളികളായത്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച പ്രക്ഷോഭം ഇന്നലെയും തുടര്‍ന്നു. പ്രക്ഷോഭകരെ പോലിസ് കൂട്ടമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന്് ശ്രീലങ്കയിലെ കൊളംബോയില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പ്രതിപക്ഷം വ്യക്തമാക്കി.
മാലദ്വീപില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കും ആളുകള്‍ സംഘടിക്കുന്നതിനും വിലക്ക് നിലനില്‍ക്കുന്നുണ്ട്. അറസ്റ്റിലായവരില്‍ 26 പേര്‍ സ്ത്രീകളാണ്. 141 പേരെ കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും രണ്ടുപേരെ പിന്നീട് വിട്ടയച്ചു. പ്രക്ഷോഭകര്‍ക്കു നേരെ പോലിസ് കുരുമുളക് സ്‌പ്രേയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

RELATED STORIES

Share it
Top