മാലദ്വീപില്‍ പ്രതിപക്ഷത്തിന് അട്ടിമറിജയം

മാലി: മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ അബ്ദുല്ല യാമീനെ പരാജയപ്പെടുത്തി പ്രതിപക്ഷ സ്ഥാനാര്‍ഥി ഇബ്രാഹീം മുഹമ്മദ് സ്വാലിഹിന് ജയം. 58.3 ശതമാനം വോട്ട് നേടിയാണ് മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി(എംഡിപി)യംഗം സ്വാലിഹിന്റെ വിജയം. പ്രസിഡന്റായി അബ്ദുല്ല യാമീന്‍ തന്നെ തിരിച്ചെത്തുമെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ ഫലങ്ങളും പ്രവചനങ്ങളും.
നാലു പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപിന്റെ ബാനറിലാണ് സ്വാലിഹ് ജനവിധി തേടിയത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് എംഡിപിയുടെ ആസ്ഥാനം പോലിസ് റെയ്ഡ് ചെയ്തിരുന്നു. യാമീന്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തുമെന്ന ആരോപണവുമുയര്‍ന്നിരുന്നു.

RELATED STORIES

Share it
Top