മാലദ്വീപില്‍ അടിയന്തരാവസ്ഥ നാളെ പിന്‍വലിക്കും

മാലി: മാലദ്വീപില്‍ 45 ദിവസത്തെ അടിയന്തരാവസ്ഥ പ്രസിഡന്റ് അബ്ദുല്ലാ യമീന്‍ നാളെ പിന്‍വലിക്കുമെന്ന് റിപോര്‍ട്ട്. പ്രതിപക്ഷ നേതാവ്, മുന്‍ ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ക്കെതിരേ അഴിമതിക്കുറ്റം ചുമത്തിയതായും റിപോര്‍ട്ടുണ്ട്.
അസാധാരണമായി വല്ലതും സംഭവിച്ചിട്ടില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അടിയന്തരാവസ്ഥ ഉണ്ടായിരിക്കില്ലെന്നു മാലദ്വീപിലെ ശ്രീലങ്കന്‍ അംബാസഡര്‍ മുഹമ്മദ് ഹുസയ്ന്‍ ശരീഫ് അറിയിച്ചു. അടിയന്തരാവസ്ഥ കാലാവധി നീട്ടാന്‍ സര്‍ക്കാരിന് ആഗ്രഹമില്ല. മാര്‍ച്ച് 22ഓടു കൂടി അത് അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. മുന്‍ പ്രസിഡന്റ് മൗമൂന്‍ അബ്ദുല്‍ ഖയ്യൂം, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദ്, ജസ്റ്റിസ് അലി ഹമീദ, സുപ്രിംകോടതി അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവര്‍ക്കെതിരേ അഴമതിക്കുറ്റം ചുമത്തിയതായും ശരീഫ് അറിയിച്ചു.

RELATED STORIES

Share it
Top