മാറാട്: സംഘ പരിവാര നീക്കത്തില്‍ ജാഗ്രത പാലിക്കുക എസ്ഡിപിഐ

ബേപ്പൂര്‍: മാറാട് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള സംഘ്പരിവാര നീക്കങ്ങളില്‍ പോലിസും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് എസ്ഡിപിഐ ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മാറാടും പരിസര മേഖലയിലും ബിജെപി നടത്തിയ പ്രകടനം കലാപം ലക്ഷ്യം വച്ചുള്ളതാണന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചില മത വിഭാഗത്തില്‍പ്പെട്ടവരുമായി യാതോരു സഹവാസവും പാടില്ലന്നും മല്‍സ്യബന്ധന ത്തിനും മറ്റ് പരിപാടികള്‍ക്കും ഒരുമിച്ച് യാത്ര പോലും നടത്തരുത് എന്നും സംഘപരിവാരം നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട്. അസമയങ്ങളില്‍ അപരിചിതര്‍ മാറാട് വന്ന് പോവുന്നത് പതിവായിട്ടുണ്ട്. പ്രദേശത്ത് ഭീകരത സൃഷ്ടിച്ച് വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള സംഘപരിവാര ശ്രമങ്ങള്‍ അടിയന്തരമായി നേരിടാന്‍ പോലിസ് ശക്തമായ നടപ്പടികള്‍ സ്വികരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി ടി സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്ല മാസ്റ്റര്‍, അഷ്‌റഫ്, സുല്‍ഫിക്കര്‍, അന്‍വര്‍, താജുദ്ദീന്‍, മജീദ് സംസാരിച്ചു.

RELATED STORIES

Share it
Top