മാറഞ്ചേരി പഞ്ചായത്ത്‌സിപിഎം-ബിജെപി കൂട്ടുകെട്ടിനെതിരേ യുഡിഎഫ് സമരത്തിന്

പൊന്നാനി: ഇടതുമുന്നണിയിലെ ഘടകകക്ഷികളെ നോക്കുകുത്തിയാക്കി മാറഞ്ചേരി പഞ്ചായത്തില്‍ നടത്തുന്ന സിപിഎം ബിജെപി കൂട്ടുകെട്ടിനെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ച് സമരം നടത്തുമെന്ന് യുഡിഎഫ് മാറഞ്ചേരി പഞ്ചായത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വികസനം പറഞ്ഞ് പഞ്ചായത്ത് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആര്‍എസ്എസ് പ്രചാരകന്റെ  പേര് റോഡുകള്‍ക്ക് നല്‍കുകയും ചെയ്തത് ഈ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും വിവാദമായപ്പോള്‍ ബോര്‍ഡ് യോഗത്തില്‍ വോട്ടെടുപ്പിലൂടെ പേര് മാറ്റിയെന്നുമാണ് പറയുന്നത.്
യോഗത്തില്‍ നടക്കാത്ത കാര്യം എഴുതിച്ചേര്‍ത്തതിലൂടെ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്് ജനാധിപത്യ ലംഘനം നടത്തി പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇതിനെതിരെ യുഡിഎഫ് നടത്തുന്ന പ്രക്ഷോപത്തിന്റെ ഭാഗമായി തിങ്കളാഴ്ച വാഹന പ്രചരണ ജാഥ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ എം എ ഹസീബ്, കണ്‍വീനര്‍ എ കെ ആലി, എം കെ ബാപ്പുട്ടി, ടി  ശ്രീജിത്ത്, അഷറഫ് പരിച്ചകം, നസീര്‍, ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top