മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ദേശീയ പുരസ്‌കാര നിറവില്‍

പൊന്നാനി:  മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിന് ദേശീയ അംഗീകാരം.ഏറ്റവും മികച്ച ഗ്രാമപ്പഞ്ചായത്തിന് നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ദീന്‍ ദയാല്‍ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്‌കാരമാണ് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിനെ തേടിയെത്തിയത്.
പഞ്ചായത്തില്‍ നടപ്പിലാക്കിയ സമഗ്ര വികസനം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.  2016 -17 കാലയളവിലെ വികസന പ്രവര്‍ത്തനങ്ങളും തുടര്‍ പദ്ധതികളിലും സമഗ്ര വികസനം ലക്ഷ്യം വച്ച് പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് മാറഞ്ചേരിയെ ദേശീയ തലത്തില്‍ എത്തിച്ചത്. പുരസ്‌കാകാരത്തിനായി സ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്ത മൂന്ന് പഞ്ചായത്തുകളില്‍ ഒന്നാമതാണ് മാറഞ്ചേരി. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, മാലിന്യ നിര്‍മാര്‍ജനം, നികുതി വരുമാനത്തിനായി പഞ്ചായത്ത് നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ കൂടാതെ അംഗണവാടികളുടെ ശാക്തീകരണം തുടങ്ങിയ പഞ്ചായത്തില്‍ നടപ്പിലാക്കിയ ജനകീയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപ്പഞ്ചായത്തായ മാറഞ്ചേരിയെ ദേശീയ പുരസ്‌കാരത്തിന്റെ നെറുകയിലെത്തിച്ചത്. അവാര്‍ഡ് വെരിഫിക്കേഷന്‍ ഏജന്‍സി പഞ്ചായത്തില്‍ നേരിട്ടെത്തി മുഴുവന്‍ പ്രവര്‍ത്തനങ്ങളും നേരിട്ടും രേഖകളിലൂടെയും വ്യക്തത വരുത്തിയാണ് മാറഞ്ചേരിയെ അംഗീകാരത്തിനായി പരിഗണിച്ചത്. 24 ന് മധ്യപ്രദേശില്‍ വച്ച് പുരസ്‌കാരം കൈമാറും.

RELATED STORIES

Share it
Top