മാറഞ്ചേരിയില്‍ നടക്കുന്നത് നിയമവിരുദ്ധ ഫെസ്റ്റെന്ന്

പൊന്നാനി: മാറഞ്ചേരിയിലെ ഫെസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങള്‍. ഫെസ്റ്റ് നടത്താനാവശ്യമായ വിവിധ വകുപ്പുകളുടെയും പഞ്ചായത്തിന്റെയും അനുമതി ലഭിക്കാതെയാണ് നിയമവിരുദ്ധമായി ഫെസ്റ്റ് നടത്തിയിട്ടുള്ളത്.
ഇത് സംബന്ധമായി നവാസ് എന്ന വ്യക്തി വിവരാവകാശപ്രകാരം ചോദിച്ചതിന് ഫെസ്റ്റ് നടത്തുന്ന എക്‌സിബഷന്‍, കാര്‍ണിവല്‍, ഭക്ഷ്യമേള പാര്‍ക്ക് എന്നിവയ്ക്ക് പഞ്ചായത്ത് അനുമതി ന ല്‍കിയിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. ഫെസ്റ്റിവല്‍ നടത്താന്‍ പഞ്ചായത്തിന്റെ അനുമതിയില്ലാത്തതിന് പുറമെ ഡിഎം ഒയുടെയും ഫയര്‍ ആന്റ് റസ്‌ക്യുവിന്റെയും  അനുമതി ലഭിച്ചിട്ടില്ല. പോരാത്തതിന് കുട്ടികളുടെ റൈഡിന് ആവശ്യമായ  ഇന്‍ഷൂറന്‍സ് കവറേജും ഉള്‍പ്പെടുത്തിയിട്ടില്ല.
ഫുഡ് സേഫ്റ്റി ടീമിന്റെ അനുമതിയും വാങ്ങിയിട്ടില്ല.
ഫസ്റ്റ് എയ്ഡ് ആന്റ് എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ സേവനവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
ഇതിന് പുറമെ  ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയറുടെ അനുമതിയും വാങ്ങിയിട്ടില്ല. ഫെസ്റ്റ് പൂര്‍ണമായും നിയമ വിരുദ്ധമായാണ് നടത്തുന്നതെന്നാണ് ആരോപണം ശക്തമായിട്ടുള്ളത്.
ഇതിനെതിരെ നടപടി സ്വീകരിക്കാതെ പഞ്ചായത്തിന്റേയും പോലീസിന്റേയും ഒത്തുകളിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് പൊന്നാനിയില്‍ ഒരു കുട്ടി  റൈഡില്‍ നിന്നും വീണു മരിച്ചിരുന്നു.
അന്നുമുതലാണ്  കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ വേണ്ടി ഫയര്‍ ആന്റ് റസ്‌ക്യൂ ടീമിന്റെ നിരാക്ഷേപ പത്രവും ഇന്‍ഷൂറന്‍സ് പോളിസിയും നിയമംമൂലം നിര്‍ബന്ധമാക്കിയത്.
എന്നാല്‍  ഇത് രണ്ടും മാറഞ്ചേരി ഫെസ്റ്റിനില്ല. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് വിവിധ  രാഷ്ട്രീയ പാര്‍ട്ടികളെ മുഴുവന്‍ വിലക്കെടുത്ത്  നിയമ ലംഘനമായി ഫെസ്റ്റ് നടത്തുന്നത്.

RELATED STORIES

Share it
Top