മാറഞ്ചേരിക്കാര്‍ക്ക് കൗതുകമായി കുമ്മിപ്പാലത്തിന്റെ ചിത്രങ്ങള്‍

പൊന്നാനി: മാറഞ്ചേരിയില്‍ നടക്കുന്ന മെഡിക്കല്‍ എക്‌സിബിഷന്‍  സ്റ്റാളുകളില്‍  കൗതുകവും അത്ഭുതവും വിതറുകയാണ് മാറഞ്ചേരി മാജിക് സ്‌കൂള്‍ ഓഫ് ഫോട്ടോഗ്രാഫിയിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ കുമ്മിപ്പാലത്തെ ചിത്രങ്ങള്‍ എന്ന ജൈവ വൈവിധ്യ ഫോട്ടോ പ്രദര്‍ശനം.
മാറഞ്ചേരി ആനക്കോളിനേയും നരണിപ്പുഴ കോള്‍പ്പടവിനേയും വേര്‍തിരിക്കുന്ന കേവലം മൂന്നര കിലോമീറ്റര്‍ മാത്രം നീളമുള്ള ബണ്ടാണ് കുമ്മിപ്പാലംആനക്കോള്‍ ബണ്ട്. ഈ ബണ്ടിന്റെ മാറഞ്ചേരിയോട് ചേര്‍ന്ന് വരുന്ന ഒന്നര കിലോമീറ്ററില്‍ നിന്നുമാത്രം പകര്‍ത്തിയ നാനൂറോളം ചിത്രങ്ങളുമായാണ് മാറഞ്ചേരിയിലെ ഫോട്ടോഗ്രാഫി സ്‌കൂളായ ലൈറ്റ് മാജിക്കിലെ വിദ്യാര്‍ഥികള്‍ എത്തിയത്. പ്രഫഷനല്‍ ഫോട്ടോഗ്രാഫി പഠിക്കാന്‍ മാറഞ്ചേരിയിലേക്കു വിരുന്നെത്തിയ  അന്യ നാട്ടുകാര്‍ പഠനത്തിന്റെ ഭാഗമായി കുമ്മിപ്പാലത്തേക്കുള്ള ദൈനംദിന പ്രഭാതസായ്ഹ്ന യാത്രക്കിടയില്‍ പകര്‍ത്തിയ ഏതാനം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. കേവലം ഒന്നകിലോമീറ്റര്‍ നീളത്തില്‍ ഇത്രയും ജൈവ വൈവിധ്യം പകര്‍ത്താന്‍കഴിഞ്ഞെങ്കില്‍ കോള്‍ നിലങ്ങളാ ല്‍ ചുറ്റപ്പെട്ട  മാറഞ്ചേരിയുടെ ആകെ ജൈവ വൈവിധ്യം എത്രയായിരിക്കും എന്ന ചോദ്യത്തോടെയാണ് പ്രദര്‍ശനം തുടങ്ങുന്നത്.
32തരം പുല്‍ചാടികള്‍, 37 തരം തുമ്പികള്‍, 40തരം പൂമ്പാറ്റകള്‍, 41 തരം എട്ടുകാലികള്‍, 54 തരം പരാദങ്ങള്‍, 50ല്‍ അധികം പക്ഷികള്‍ കാര്‍ഷിക ജൈവവൈവിധ്യം വെളിവാക്കുന്ന ചിത്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പ്രദര്‍ശനം. കേരളാ കോള്‍ റിസര്‍ച്ച് ആന്റ്  റിസോഴ്‌സ് സെന്റെര്‍,  കോള്‍ ബേഡേഴ്‌സ് എന്നീ ഗ്രൂപ്പുകളുടെ സഹകരണത്തോടെയാണ്  പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഡോക്യുമെന്റേഷന്‍ ഫോട്ടോ ജേ ണലിസ്റ്റും, കേരളാ കോള്‍ റിസര്‍ച്ച് ആന്റ്  റിസോഴ്‌സ് സെ ന്റര്‍ പ്രൊജക്ട് ഡയറക്ടറും ഫോട്ടോഗ്രാഫി അധ്യാപകനുമായ ജമാല്‍ പനമ്പാടാണ് ചിത്രങ്ങളുടെ ക്യുറേറ്റര്‍.
ഒരുലക്ഷത്തോളം ചിത്രങ്ങള്‍ കുമ്മിപ്പാലത്തേത് മാത്രമായി ഇവരുടെ കയ്യിലുണ്ട്. അതില്‍ നിന്നും എളുപ്പത്തില്‍ കിട്ടുന്നതും കണ്ടാല്‍ കൗതുകം ജനിപ്പിക്കുന്നതുമായ ഏതാനം ചിത്രങ്ങള്‍ മാത്രമാണ് പ്രദര്‍ശ്ശനത്തിനായി ഒരുക്കിയിരിക്കുന്നത്.

RELATED STORIES

Share it
Top