മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനമൊഴിഞ്ഞുകൊച്ചി : വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭ  എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനമൊഴിഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആലഞ്ചേരിക്ക് ഉണ്ടായിരുന്ന പദവികള്‍ കൈമാറാന്‍ വത്തിക്കാനില്‍ നിന്ന് തീരുമാനമുണ്ടാവുകയായിരുന്നു. അതേസമയം മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ച്് ബിഷപ്പായി തുടരും. സിറോ മലബാര്‍ സഭ പാലക്കാട് രൂപത ബിഷപ്പായിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് ആണ് പുതിയ അപോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍.

RELATED STORIES

Share it
Top