മാര്‍ഷലിങ് യാര്‍ഡില്‍ തീപ്പിടിത്തം: വന്‍ അപകടം ഒഴിവായി

കൊച്ചി: എറണാകുളം മാര്‍ഷലിങ് യാഡില്‍ സ്റ്റാഫ്  കാന്റീനില്‍ സിലിണ്ടറില്‍ നിന്നു പാചകവാതകം  ചോര്‍ന്നു തീപ്പിടിച്ചു. ആളപായമില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണു തീയണച്ചത്.
തീപ്പിടിത്തമുണ്ടായ സമയത്തു ട്രെയിന്‍ അറ്റകുറ്റപ്പണിക്കുള്ള ഒന്നാം നമ്പര്‍ പിറ്റ്‌ലൈനില്‍ എറണാകുളം ഓഖ എക്‌സ്പ്രസുണ്ടായിരുന്നു. തീപടര്‍ന്നു പിടിക്കുന്നതിനു മുന്‍പായി കെടുത്തിയതിനാല്‍ വന്‍ അപകടമാണു ഒഴിവായത്. ജീവനക്കാരും തീയണയ്ക്കാന്‍ പരിശ്രമിച്ചു. സിലിണ്ടര്‍ മാറ്റുന്നതിനിടെ പാചക വാതക ചോര്‍ച്ചയുണ്ടാവുകയും തൊട്ടടുത്ത അടുപ്പില്‍ നിന്നു തീപ്പിടിക്കുകയുമായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീ പടര്‍ന്നതോടെ കാന്റീനിലുണ്ടായിരുന്നവര്‍ പുറത്തേക്കോടി. ഫയര്‍ഫോഴ്‌സ് പെട്ടെന്നു തന്നെ സ്ഥലത്ത് എത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. കാന്റീന്‍ ഏതാനും ദിവസത്തേക്ക് അടച്ചിടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. സിലിണ്ടറിന്റെ തകരാറാണു അപകട കാരണമെന്നാണു പ്രഥാമിക നിഗമനം. പാചകവാതക കമ്പനിയുടെ പ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED STORIES

Share it
Top