മാര്‍പ്പാപ്പയുടെ ഉപദേശകനായ കര്‍ദിനാളിനെതിരേ പീഡനക്കേസ്കാന്‍ബറ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെ (70) പീഡനക്കേസ്. ഓസ്‌ട്രേലിയയില്‍  പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഢിപ്പിച്ചെന്നാണ് കേസ്. കര്‍ദിനാളിനെതിരെ പീഢന ആരോപണങ്ങള്‍ ഉന്നയിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത വിക്ടോറിയ സ്‌റ്റേറ്റ് പോലീസ് പറയുന്നു. ജൂലൈ 18 ന് മെല്‍ബണ്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കര്‍ദിനാളിന് സമന്‍സ് അയച്ചിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് തന്നെ ജോര്‍ജ് പെല്ലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പുരോഹിതനാവുന്നതിനു മുമ്പ് തന്നെ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്തവരെ പീഢത്തിനിരയാക്കിയിരുന്നതായും റിപോര്‍ട്ടുണ്ട്. കര്‍ദിനാളിനെതിരെ ഓസ്‌ട്രേലിയയിലെ റോയല്‍ കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നു. സംഭവത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ നിഷേധിച്ചിക്കുകയാണ്. കര്‍ദിനാള്‍ ജോര്‍ജ് പെല്‍ ഓസ്‌ട്രേലിയയിലെ പ്രമുഖ കത്തോലിക്കാ ബിഷപ്പാണ്. വത്തിക്കാനിലെ ഉന്നത കേന്ദ്രങ്ങളില്‍ ഒരാള്‍കൂടിയാണ് ജോര്‍ജ് പെല്‍.

[related]

RELATED STORIES

Share it
Top