മാര്‍പാപ്പയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല

കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു മാത്രമല്ല വത്തിക്കാന് ഉള്‍പ്പടെ പരാതി നല്‍കിയിരുന്നുവെന്ന് കന്യാസ്ത്രീയുടെ മൊഴി. 2014 മെയ് മാസം മുതല്‍ രണ്ടു വര്‍ഷത്തോളം കുറവിലങ്ങാട്ടെ മഠത്തില്‍ 13 തവണ തന്നെ ബിഷപ് ലൈംഗികമായി പീഡിപ്പിച്ചു. 2016ന് ശേഷമാണ് പരാതിയുമായി പലരെയും സമീപിച്ചത്. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍ക്കണ്ട് പീഡനത്തെക്കുറിച്ച് പറഞ്ഞു.
എന്നാല്‍, തന്റെ കീഴിലുള്ള സഭയിലല്ല സംഭവമെന്നതിനാല്‍ ഇടപെടാന്‍ പ്രയാസമുണ്ടെന്ന് അറിയിച്ചു. വിഷയത്തില്‍ വത്തിക്കാനെ സമീപിക്കാനും അദ്ദേഹം ഉപദേശിച്ചു. ഇതുപ്രകാരം ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കും വത്തിക്കാനിലേക്ക് നേരിട്ടും പരാതി അയച്ചു. നടപടിയുണ്ടാവാതെ വന്നതോടെയാണ് പോലിസിനെ സമീപിച്ചത്. താന്‍ പീഡിപ്പിക്കപ്പെട്ടെന്ന് കന്യാസ്ത്രീ വ്യക്തമാക്കിയ തിയ്യതികളില്‍ ബിഷപ് കുറുവിലങ്ങാട്ട് ഉണ്ടായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായി. പീഡനത്തിനിരയായ കന്യാസ്ത്രീക്കൊപ്പം താമസിക്കുന്ന നാല് കന്യാസ്ത്രീകളുടെ മൊഴിയും പോലിസ് രേഖപ്പെടുത്തി.

RELATED STORIES

Share it
Top