മാര്‍പാപ്പയുടെ നടപടി വിശ്വാസികളുടെ വിജയം: എഎംടി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി മാര്‍ ജേക്കബ് മനത്തോടത്തിനെ നിയമിച്ചത് എറണാകുളം അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളുടെയും വിജയമാണെന്ന് വിശ്വാസികള്‍ ചേര്‍ന്നു രൂപീകരിച്ച ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എഎംടി) അതിരൂപതാ കൗണ്‍സില്‍.
ഈ നിയമനം വഴി എഎംടി മാസങ്ങളായി ഉന്നയിച്ച മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗം എന്ന ആവശ്യം വത്തിക്കാന്‍ അംഗീകരിച്ചുവെന്നാണ് വ്യക്തമാക്കപ്പെടുന്നത്. മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേയുള്ള വത്തിക്കാന്റെ ശിക്ഷാനടപടിയായി വേണം ഇതിനെ കാണാന്‍. എറണാകുളം അതിരൂപത മെത്രാപ്പോലീത്തയുടെ അധികാരാവകാശങ്ങളില്‍ നിന്നു നീക്കം ചെയ്യപ്പെട്ട വ്യക്തിക്ക് എങ്ങനെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തുടരാന്‍ സാധിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനുകൂടി എത്രയും പെട്ടെന്ന് വത്തിക്കാന്‍ മറുപടി നല്‍കുമെന്ന് വിശ്വസിക്കുന്നു. ഇപ്പോഴത്തെ നടപടിയിലൂടെ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം അതിരൂപതയിലെ മുഴുവന്‍ അധികാരങ്ങളും നഷ്ടപ്പെട്ടുവെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top