മാര്‍ച്ചിനിടെ അക്രമം; എബിവിപി പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

കണ്ണൂര്‍: കണ്ണവം ശ്യാമപ്രസാദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ കലക്്ടറേറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമവുമായയി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത എബിവിപി പ്രവര്‍ത്തകരെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജി ശശി, ജില്ലാ സെക്രട്ടറി പി പി പ്രജു, സംസ്ഥാനസമിതിയംഗം അഭിനവ് തൂണേരി, അയ്യപ്പദാസ്, വിഷ്ണുപ്രസാദ്, വിശാഖ്, പ്രയാഗ് തുടങ്ങി 21 പേരെയാണ് കഴിഞ്ഞ ദിവസം ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. പോലിസിന് നേരെ കൈയേറ്റം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തുടങ്ങിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 41 പേര്‍ക്കെതിരേയാണ് കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു കലക്്ടറേറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമത്തില്‍ മൂന്ന് പോലിസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

RELATED STORIES

Share it
Top