'മാര്‍ക്‌സാണോ മാണിയാണോ വേണ്ടതെന്നു സിപിഎം ചര്‍ച്ച ചെയ്യണം'

കോട്ടയം: മാര്‍ക്‌സിസത്തിന്റെ അടിത്തറയായ വര്‍ഗ്ഗസമരത്തെ തള്ളിപ്പറഞ്ഞ കെ എം മാണി വേണോ പ്രത്യയശാസ്ത്ര അടിത്തറ നല്‍കിയ മാര്‍ക്‌സ് വേണോ എന്ന കാര്യം സിപിഎം സംസ്ഥാന സമ്മേളനം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നു പി സി ജോര്‍ജ് എംഎല്‍എ. കേരളാ ജനപക്ഷം പ്രഥമ ജന്മദിന സമ്മേളനവും സംസ്ഥാന കമ്മിറ്റിയും കോട്ടയത്ത്് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാര്‍ക്‌സിസത്തിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറയെ പരിപൂര്‍ണമായി അധിക്ഷേപിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന കെ എം മാണിയുടെ അധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയവുമായി കൂട്ടുകൂടാനുള്ള സിപിഎം നേതൃത്വത്തിന്റെ നീക്കം സമകാലീന രാഷ്ട്രീയ ജീര്‍ണതയുടെ മികച്ച ഉദാഹരണമാണ്. കമ്മ്യൂണിസ്റ്റ് നിലാപാടുകളില്‍ ഉറച്ചു നിന്ന് ഈ വിഷയത്തെ സമീപിക്കുന്ന സിപിഐ നിലപാട് പ്രസക്തമാവുന്നത് ഇവിടെയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

RELATED STORIES

Share it
Top