മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ: എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭാ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ക്കറ്റിനുള്ളില്‍ നിന്നാരംഭിച്ച മാര്‍ച്ച് മുനിസിപ്പാലിറ്റി മുന്നില്‍ പോലിസ് തടഞ്ഞു. മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി സഫീര്‍ മഞ്ചയുടെ അധ്യക്ഷതയില്‍ ഇര്‍ഷാദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
അടിയന്തിരമായി പാതിവഴിയില്‍ നിലച്ച ഓട നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും മല്‍സ്യ മാര്‍ക്കറ്റ് ഉപയോഗപ്രദമാകണമെന്നും മാലിന്യം നീക്കം ചെയ്യണമെന്നും ഇര്‍ഷാദ് ആവശ്യപ്പെട്ടു. ഇല്ലാത്ത പക്ഷം പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് നാസര്‍ വാളിക്കോട്, വൈസ് പ്രസിഡന്റ് വാഹിദ് ചിറമുക്ക്, മുനിസിപ്പല്‍ പ്രസിഡന്റ് റഫീഖ്, അന്‍സര്‍ നെട്ടിറച്ചിറ, ഷാനവാസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുനിസിപ്പല്‍ സെക്രട്ടറിക്ക്് നേതാക്കള്‍ നിവേദനം നല്‍കി.

RELATED STORIES

Share it
Top