മാര്‍കേസിന്റെ 91ാം ജന്മവാര്‍ഷികം: മക്കോണ്ടോ ഡൂഡിലുമായി ഗൂഗ്ള്‍ലോസ്

ആഞ്ചലസ്: ഗബ്രിയേ ല്‍ ഗാര്‍സിയ മാര്‍കേസിന്റെ 91ാം ജന്മവാര്‍ഷികത്തില്‍ മക്കോണ്ടോ എന്ന മായിക നഗരത്തിന്റെ ഡൂഡിലുമായി ഗൂഗ്ള്‍ ഹോം പേജ്്. മാര്‍കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ക്ക് പശ്ചാത്തലമായ മക്കോണ്ടോയെ പ്രതീകാത്മകമായി അവതരിപ്പിക്കുന്നതാണ് ഗൂഗ്ള്‍ ഡൂഡില്‍. ഒപ്പം മാര്‍കേസിന്റെ കാരിക്കേച്ചറും ഉള്‍പ്പെടുത്തിയിരിക്കുന്നു.
1927 മാര്‍ച്ച് 6ന് കൊളംബിയയിലെ അരകറ്റാകയിലായിരുന്നു ലോകസാഹിത്യത്തിലെ ഏറ്റവും ഉന്നതസ്ഥാനീയരിലൊരാളായ മാര്‍കേസിന്റെ ജനനം. 1960ലാണ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ പ്രസിദ്ധീകരിച്ചത്. 18 മാസമെടുത്താണ് അദ്ദേഹം നോവല്‍ പൂര്‍ത്തിയാക്കിയത്. നോവലിന്റെ മൂന്നുകോടിയിലധികം കോപ്പികള്‍ ലോകത്താകമാനം വിറ്റഴിക്കപ്പെട്ടു.
കൊളംബിയയില്‍ സര്‍ക്കാരും ഫാര്‍ക് വിമതരുമായുള്ള ചര്‍ച്ചകളില്‍ മാര്‍കേസ് മധ്യസ്ഥത വഹിച്ചിരുന്നു. മാര്‍കേസിന് ലോകത്തെമ്പാടുമുള്ള വ്യത്യസ്ത വിഭാഗക്കാര്‍ക്കിടയിലെ സ്വീകാര്യതയെ തുടര്‍ന്നാണ് അദ്ദേഹത്തെ ഇത്തരം ദൗത്യത്തില്‍ പങ്കാളിയാക്കിയത്. ഫിദല്‍ കാസ്‌ട്രോ അടക്കമുള്ള ലോകനേതാക്കളും മാര്‍കേസുമായി സൗഹൃദം സൂക്ഷിച്ചിരുന്നു.
25ഓളം നോവലുകളാണ് മാര്‍കേസിന്റെ രചനയില്‍ പുറത്തിറങ്ങിയത്. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍, കുലപതിയുടെ ശരത്കാലം, കോളറക്കാലത്തെ പ്രണയം എന്നിവയാണ് ഇവയില്‍ ഏറ്റവും പ്രശസ്തമായവ. 1982ല്‍ അദ്ദേഹത്തിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചു. നാലുവര്‍ഷം മുമ്പ് 2014 ഏപ്രില്‍ 17നായിരുന്നു അദ്ദേഹം അന്തരിച്ചത്.

RELATED STORIES

Share it
Top