മാരുതി വാന്‍ മരത്തിലിടിച്ച് ആറുപേര്‍ക്കു പരിക്ക്

കണമല: പാലക്കാട് സ്വദേശികള്‍ സഞ്ചരിച്ച മാരുതി വാന്‍ ശബരിമല പാതയിലെ കണമലക്ക് സമീപം എരുത്വാപ്പുഴ അടിമാലി കയറ്റത്തിന്റെ തുടക്കത്തിലെ വളവില്‍ നിയന്ത്രണം തെറ്റി അപകടം. വാഹനത്തിലുണ്ടായിരുന്ന ആറ് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 4.45 ഓടെയായിരുന്നു അപകടം. സമീപവാസിയും റിട്ടയേര്‍ഡ് എസ്‌ഐയുമായ പന്നാംകുഴിയില്‍ ആന്റണിയും ഭാര്യ എല്‍സമ്മ ടീച്ചറും അയല്‍വാസികളുമാണ് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരിക്കേറ്റവരെ വാഹനത്തില്‍ നിന്ന് പുറത്തെടുത്ത് ആന്റണിയുടെയും അതുവഴി വന്ന മറ്റൊരാളുടെയും കാറുകളില്‍ മുക്കൂട്ടുതറയിലെ അസീസ്സി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്‌തെന്ന് ബന്ധുക്കള്‍ പറഞ്ഞു. കണമലയില്‍ കെഎസ്ആര്‍ടിസി എരുമേലി സെന്ററിലെ ഡ്രൈവര്‍ സന്തോഷിന്റെ വീട്ടിലേക്ക് വരികയായിരുന്ന പാലക്കാട് സ്വദേശികളായ ബന്ധുക്കളാണ് അപകടത്തില്‍പ്പെട്ടത്. അടിമാലി വളവില്‍ നിയന്ത്രണം തെറ്റിയ മാരുതി ഒമ്‌നി വാന്‍ കലുങ്കിലെ കുഴിയിലേക്ക് മറിയുകയും തുടര്‍ന്ന് മരത്തിലിടിച്ച് നില്‍ക്കുകയുമായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു.

RELATED STORIES

Share it
Top