മാരകായുധങ്ങളുമായി മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

താമരശേരി:  മാരകായുധങ്ങളുമായി മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ പോലിസ് പിടിയില്‍. മലപുറത്ത് ലീഗ് പ്രതിഷേധ പ്രകടനത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് ഇരുമ്പ് വടിക്കളും വടിക്കളുമായിബൈക്കിന്റെ ക്രാങ്ക് ഘടിപ്പിച്ച വളിയുമായി നില്‍ക്കുയായിരുന്ന പ്രവര്‍ത്തകരെ താമരശേരി എസ്‌ഐ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിക്കുടിയത്.
പെരുമ്പള്ളി കാപ്പാട്ടുമ്മല്‍ എ പി ഫായിസ് (18), അപ്പുറത്ത് പൊയില്‍ ജയ്—സല്‍ മുഹമ്മദ് (19), പുളിയാറക്കല്‍ മുഹമ്മദ് ആഷിഖ് (22) എന്നിവരാണ് പിടിയിലായത്്. കഴിഞ്ഞ ദിവസം മലപുറത്ത് സിപിഎം -ലീഗ് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്താന്‍ ഒരുങ്ങുപ്പോയാണ് സംഭവം. വെണ്ടേക്കുംചാല്‍ - നീരുക്കംചാലല്‍ റോഡിലെ പറമ്പില്‍ ആയുധവുമായി നില്‍ക്കുമ്പോയാണ് ഇവര്‍ പിടിയിലായത് പോലിസ് വരുന്നത് കണ്ട് രണ്ട് പേര്‍ ഓടിപ്പോയതായി എസ്‌ഐ പറഞ്ഞു.
അന്യായമായി സംഘംചേരല്‍, ആയുധം കൈവശംവെയ്ക്കല്‍ കലാപം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകളില്‍ ഇവര്‍ക്കെതിരെ കേസ് എടുത്തു. അപ്രഖ്യാപിത ഹര്‍ത്താലില്‍ അക്രമം നടത്തിയ സംഭവത്തില്‍ ഇവര്‍ ഉള്‍പ്പെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ്‌ഐ പറഞ്ഞു

RELATED STORIES

Share it
Top