മായാവതിയും കെജ്‌രിവാളുമായി നായിഡു കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷനുമായ എന്‍ ചന്ദ്രബാബു നായിഡു ബിഎസ്പി അധ്യക്ഷ മായാവതിയുമായും ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളുമായും കൂടിക്കാഴ്ച നടത്തി. ഇരുവരെയും ഡല്‍ഹിയിലെ വസതിയില്‍ എത്തിയായിരുന്നു സന്ദര്‍ശിച്ചത്. മായാവതി, കെജ്‌രിവാള്‍ എന്നിവര്‍ക്കുപുറമേ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ് എന്നിവരുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യം ശക്തമാക്കുന്നതിനാണ് നായിഡു പ്രമുഖ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് പുറത്തുപോയ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

RELATED STORIES

Share it
Top