മായമില്ലാത്ത ഭക്ഷ്യവസ്തുക്കളുമായി കുടുംബശ്രീയുടെ 'മ്മളെ പീട്യ'

കൊണ്ടോട്ടി: ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ ഉല്‍പന്ന വിപണ കേന്ദ്രം മ്മളെ പീട്യ വാഴയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കാരാടില്‍ തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും സംയുക്ത സഹകരണത്തോടെയാണ് സംരംഭം. ജില്ലയില്‍ വാഴയൂരിലും, തെന്നലയിലുമാണ് യൂനിറ്റുകള്‍ തുടങ്ങുന്നത്.
കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത യൂനിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും വിപണനം ചെയ്യുന്നതിനാണ് മ്മളെ പീട്യ ഒരുക്കിയിരിക്കുന്നത്. വാഴയൂര്‍ പഞ്ചായത്തില്‍ 181 കുടംബശ്രീ സംരംഭകരാണുള്ളത്. ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍, അച്ചാര്‍, അരിപ്പൊടി, മസാലപ്പൊടികള്‍, കൂണ്‍, അവിലോസ് പൊടി, ജാമുകളും, സ്‌ക്വാഷുകളടക്കമാണ് മ്മളെ പീട്യയില്‍ വില്‍ക്കപ്പെടുന്നത്. മായം ചേര്‍ക്കാതെയാണ് യൂനിറ്റുകള്‍ ഇവ ഉല്‍പ്പാദിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിമല പാറക്കണ്ടത്തില്‍, വിനോദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍  രോഹില്‍ നാഥ്, ബ്ലോക്ക് അംഗം സെബീറ, ജയശ്രി, തുളസി, മജീദ്, അബ്ദുര്‍റഹ്മാന്‍, വിനോദ് കുമാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top