മാമ്പുഴ ശുചീകരണ പ്രവൃത്തികള്‍ക്കു തുടക്കം

കുറ്റിക്കാട്ടൂര്‍: 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ,കോഴിക്കോട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകള്‍, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെ 1.75 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന മാമ്പുഴ ശുചീകരണ പ്രവൃത്തി ആരംഭിച്ചു. മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.
എം കെ രാഘവന്‍ എംപി, പി ടി എ റഹീം എംഎല്‍എ എന്നിവര്‍ മുഖ്യാതിഥിയായി. ഹരിത കേരള മിഷന്‍ ചെയര്‍ പേഴ്‌സണ്‍ ഡോക്ടര്‍ ടി എന്‍ സീമ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടങ്ങോട്ട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍. മനോജ് കുമാര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. അജിത, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ തങ്കമണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ രജനി തടത്തില്‍, സി. ഉഷ, പി. ഭാനുമതി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.കെ റംല, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രകാശന്‍. ടി.കെ.എ അസീസ്, തെഞ്ചേരി വേലായുധന്‍, പി. മൊയ്തീന്‍ മാസ്റ്റര്‍, കെ മൂസ മൗലവി, ചൂലൂര്‍ നാരായണന്‍, തളത്തില്‍ ചക്രായുധന്‍, ജയപ്രകാശന്‍,പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ഡി ഫിലിപ്പ് സംസാരിച്ചു.

RELATED STORIES

Share it
Top