മാമ്പഴത്തീറ്റ മല്‍സരം: വിജയയും ഹബീബും ജേതാക്കള്‍

കോഴിക്കോട്: കാഴ്ചക്കാരിലും ഭക്ഷണ പ്രേമികളിലും ആവേശം വിതറി മാമ്പഴ തീറ്റമല്‍ സരം. കാലിക്കറ്റ്് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാമ്പഴ പ്രദര്‍ശനത്തിന്റെ ഭാഗമായി കോഴിക്കോട് ഗാന്ധിപാര്‍ക്കിലാണ്  ഇന്നലെ മല്‍സരം സംഘടിപ്പിച്ചത്്. വനിതകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറൊയായി നടത്തിയ മാമ്പഴ തീറ്റമല്‍സരം മുന്‍വര്‍ഷങ്ങളിലെ പോലെ ഇത്തവണയും കെങ്കേമമായി. വനിതാ വിഭാഗത്തില്‍ 10 പേരും പുരുഷ വിഭാഗത്തില്‍ 13 പേരുമാണ് മല്‍സരത്തില്‍ പങ്കെടുത്തത്.
പുരുഷ വിഭാഗത്തില്‍ 655 ഗ്രാം മാമ്പഴം കഴിച്ച പുന്നശേരി തളിപറമ്പ് വീട്ടില്‍ എം ടി ഹബീബും വനിതാ വിഭാഗത്തില്‍ 515 ഗ്രാം മാമ്പഴം കഴിച്ച വെസ്റ്റ്ഹില്‍ കൊടുവള്ളി വയലില്‍ വിജയയും വിജയികളായി. വിജയ തുടര്‍ച്ചയായി ആറാം തവണയാണ് മാമ്പഴ മല്‍സരത്തില്‍ ജേതാവാകുന്നത്. പുരുഷ വിഭാഗത്തില്‍ 580 ഗ്രാം മാമ്പഴം കഴിച്ച വെള്ളായിക്കോട് മാളിയേക്കല്‍ എന്‍ നിഷാലു രണ്ടാം സ്ഥാനവും 540 ഗ്രാം മാമ്പഴം കഴിച്ച കുതിരവട്ടം കിണറുകണ്ടി പറമ്പ് എന്‍ പി സുനീന്ദ്രന്‍ മൂന്നാംസ്ഥാനവും നേടി. വനിതാ വിഭാഗത്തില്‍ 475 ഗ്രാം മാമ്പഴം കഴിച്ച എരഞ്ഞിപ്പാലം മാധവി നിവാസില്‍ ശോഭന ബാലകൃഷ്ണന്‍ രണ്ടാംസ്ഥാനവും 450 ഗ്രാം കഴിച്ച ആനക്കുളം ആയില്യത്തില്‍ ധനേശ്വരി മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്കുള്ള സമ്മാനദാനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. കാലിക്കറ്റ് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി കിഷന്‍ചന്ദ്, ജോയിന്റ് സെക്രട്ടറി പി കെ കൃഷ്ണനുണ്ണിരാജ, വൈ സജിമോന്‍, ജേക്കബ്, എം രാജന്‍ സംസാരിച്ചു.

RELATED STORIES

Share it
Top