മാമാങ്ക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നടപടി: മന്ത്രി

മലപ്പുറം: തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചതായി പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അറിയിച്ചു. ആര്‍ക്കിയോളജിക്കല്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം മാമാങ്ക സ്ഥലം സന്ദര്‍ശിക്കവെയാണ് മന്ത്രിയുടെ ഉറപ്പ്.
തിരുന്നാവായയിലെ ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നാണ് കൊടക്കല്‍ മിഷന് ആശുപത്രിയോട് ചേര്‍ന്നുള്ള മാമാങ്ക സ്ഥലം. നിലവില്‍  സംരക്ഷണ ഭിത്തിയടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കിലും കൂടുതല്‍ കരുതല്‍  അര്‍ഹിക്കുന്ന സ്ഥലമെന്നതിനാലാണ് മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ ദ്ദേശങ്ങള്‍  നല്‍ കിയത്.
എംഎല്‍എ സി മമ്മൂട്ടി, പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍  എടശ്ശേരി, ആര്‍ക്കിയോളജിക്കല്‍  വകുപ്പ് ഡയറക്ടര്‍  രജികുമാര്‍  എന്നിവരോടൊപ്പം വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും മന്ത്രിയെ അനുഗമിച്ചു.

RELATED STORIES

Share it
Top