മാപ്പ് പറയാമെന്ന് ജസ്റ്റിസ് കര്‍ണന്‍;ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി[related] ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍. അഭിഭാഷകന്‍ മുഖേനയാണ് കര്‍ണര്‍ ഇക്കാര്യം കോടതിയെ ധരിപ്പിച്ചത്. ശിക്ഷിക്കപ്പെട്ടെങ്കിലും മാപ്പ് പറയാന്‍ വകുപ്പ് നിയമത്തിലുണ്ട്. എന്നാല്‍ അപേക്ഷ സ്വീകരിക്കാന്‍ സുപ്രീംകോടതി റജിസ്ട്രി തയ്യാറാകുന്നില്ലെന്നും ജസ്റ്റിസ് കര്‍ണനുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍, കര്‍ണന്റെ മാപ്പപേക്ഷ ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റ് ജഡ്ജിമാരുടെയും സൗകര്യത്തിനനുസരിച്ചേ അപേക്ഷ പരിഗണിക്കാനാകൂ എ്ന്നും കോടതി പറഞ്ഞു.
അതേസമയം, കോടതിയലക്ഷ്യക്കേസില്‍ ആറ് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ജസ്റ്റിസ് കര്‍ണന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ആന്ധ്രാപ്രദേശില്‍ ഉണ്ടെന്ന സൂചനകളെ തുടര്‍ന്ന് ഇന്നലെ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
കോടതിയലക്ഷ്യ കേസില്‍ മെയ് 9നാണ് ജസ്റ്റിസ് കര്‍ണനെ സുപ്രീംകോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്. ഇന്ത്യന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്ക് കോടതിയലക്ഷ്യക്കേസില്‍ തടവുശിക്ഷ വിധിക്കുന്നത്. മാധ്യമങ്ങള്‍ കര്‍ണന്‍ നടത്തുന്ന പ്രസ്താവനകളൊന്നും പ്രസിദ്ധീകരിക്കരുതെന്നും സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. ' തൊലിയുടെ നിറം നോക്കിയല്ല കോടതിയലക്ഷ്യം പ്രഖ്യാപിക്കുന്നത്, കോടതിയലക്ഷ്യം കോടതിയലക്ഷ്യം തന്നെയാണ്' എന്നും കര്‍ണനെ ഉടന്‍ ജയിലില്‍ അടയ്ക്കണമെന്നും കോടതി പ്രഖ്യാപിച്ചു.

RELATED STORIES

Share it
Top