മാപ്പിള മഹോല്‍സവം സമാപിച്ചു

തലശ്ശേരി: കേരള ഫോക്്‌ലോര്‍ അക്കാദമി തലശ്ശേരി നഗരസഭയുടെ സഹകരണത്തോടെ നടത്തിയ മാപ്പിള മഹോല്‍സവം സമാപനം ബ്രണ്ണന്‍ ഹൈസ്‌കൂളില്‍ ഫോക്്‌ലോര്‍ ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ നജ്മ ഹാഷിം അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സൗജത്ത്, ഫോക്്‌ലോര്‍ സെക്രട്ടറി കീച്ചേരി രാഘവന്‍, ഉസ്മാന്‍ പി വടക്കുമ്പാട്, നവാസ് കുറുവ സംസാരിച്ചു. മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയ്ക്ക് നൗഷാദ് പൊന്നകം ഉപഹാരം നല്‍കി. പഴയകാല മാപ്പിളപ്പാട്ട് ഗായകരായ എ ഉമര്‍, സലാം പുഷ്പഗിരി, തലശ്ശേരി റഫീഖ്, കണ്ണൂര്‍ ഷാഫി, പട്ടുവം മുസ്തഫ, സിബില്ല സദാനന്ദന്‍, ജലീ ല്‍ മാളിയേക്കല്‍, അജിത ബെഞ്ചമിന്‍, ബക്കര്‍ തോട്ടുമ്മല്‍, വസന്തകുമാര്‍, ഫസല്‍ മുഹമ്മദ് എന്നിവരെ എരഞ്ഞോളി മൂസ, സി ജെ കുട്ടപ്പന്‍, കീച്ചേരി രാഘവന്‍ എന്നിവര്‍ ആദരിച്ചു. തുടര്‍ന്ന് കോല്‍ക്കളി, ഇശല്‍രാവ് എന്നിവ അരങ്ങേറി.

RELATED STORIES

Share it
Top