മാപ്പിള കലാവേദി മെഹ്ഫില്‍ കുടുംബോല്‍സവം; അഷ്‌റഫ് താമരശ്ശേരിയെ ആദരിച്ചുദമ്മാം: മാപ്പിള കലാവേദി ദമ്മാം ചാപ്റ്റര്‍ സംഘടിപ്പിച്ച രണ്ടാമത് മെഹ്ഫില്‍ കുടുംബോല്‍സവം കലാ സ്‌നേഹികള്‍ക്ക് വേറിട്ട അനുഭവമായി. ചടങ്ങില്‍ പരേതന്റെ കൂട്ടുകാരന്‍ എന്നറിയപ്പെടുന്ന പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ അഷ്റഫ് താമരശ്ശേരി, കിഴക്കന്‍ പ്രവിശ്യയില്‍ വിവിധ മേഖലകളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളായ നാസ് വക്കം, ടി പി എം ഫസല്‍, സാജിദ് ആറാട്ടുപുഴ, മുഹമ്മദ് കുട്ടി കോഡൂര്‍, നജീം ബഷീര്‍, അബ്ദുല്‍ ലത്തീഫ് പി ബി, ജോളി ലോനപ്പന്‍ എന്നിവരെ ആദരിച്ചു. ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ കെ മുഹമ്മദ് ഷാഫി, ഭരണസമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്, വിവിധ സംഘടനാ നേതാക്കളായ ഖാദര്‍ ചെങ്കള, പി എം നജീബ്, പവനന്‍ മൂലക്കീല്‍, ഷാജി മതിലകം, ഗായകന്‍ കണ്ണൂര്‍ ശരീഫ് ഉപഹാരങ്ങള്‍ കൈമാറി. ആലിക്കുട്ടി ഒളവട്ടൂര്‍, റഷീദ് ഉമര്‍, മുസ്തഫ തലശ്ശേരി, ശിഹാബ് കൊയിലാണ്ടി, പി ടി അലവി, മുജീബ് കളത്തില്‍, യു എ റഹീം, ഡോ. അബ്ദുസ്സലാം കണ്ണിയന്‍, അബ്ദുല്ല മാഞ്ചേരി സംബന്ധിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂര്‍ ഷരീഫ്, എം എ ഗഫൂര്‍ നയിച്ച ഇശല്‍ സന്ധ്യ സദസ്സിന് കുളിര്‍മഴ പെയ്യുന്ന അനുഭവമായി. മെഹ്ഫില്‍ കുടുംബത്തിലെ കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന, സിനിമാറ്റിക് ഡാന്‍സ് പരിപാടിക്ക് മാറ്റുകൂട്ടി. ദമ്മാം ചാപ്റ്റര്‍ ഭാരവാഹികളായ നാസര്‍ അണ്ടോണ, റഹ്മാന്‍ കാരയാട്, മഹമൂദ് പൂക്കാട്, സലാം മുയ്യം, ഫൈസല്‍ കൊടുമ, ഫാസില്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top