മാപ്പിളപ്പാട്ടിന്റെ രാജകുമാരി മെഹറിന് എസ്എസ്എല്‍സിയിലും പത്തരമാറ്റ്‌

തേഞ്ഞിപ്പലം: മാപ്പിളപ്പാട്ടിന്റെ രാജകുമാരി മെഹറിന് എസ്എസ്എല്‍സിയിലും വിജയം. മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയാണ് ഈ കലാകാരി വിജയം സ്വന്തമാക്കിയത്. മാപ്പിളപ്പാട്ടിലും ഗസലിലും ഏറെ ശ്രദ്ധേയയായ മെഹറിന്‍ ലക്ഷദ്വീപില്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായി പോവാനുള്ള യാത്രാമധ്യേയാണ് ഫലം അറിഞ്ഞതെന്ന് പിതാവ് മുജീബ് മാസ്റ്റര്‍ പറഞ്ഞു. പത്താം തരം ഫലം വന്ന ദിവസമായ ഇന്നലെ കലാരംഗത്തെ  തിരക്കിലായിരുന്നു.
എ ആര്‍ നഗര്‍ ചെണ്ടപ്പുറയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മെഹറിന്‍. ഫു ള്‍ എപ്ലസ് നേടിയതറിഞ്ഞ് അഭിനന്ദനമറിയിച്ച്  രാഷ്ട്രീയ, സമൂഹിക, സാംസ്‌ക്കാരിക രംഗത്തെ ഒട്ടേറെ പേര്‍ നേരിട്ടും ഫോണിലൂടെ അഭിനന്ദനമറിയിച്ചതായും തന്റെ വിജയത്തിന് ദൈവത്തോട് നന്ദി പറയുന്നതായും മെഹ്‌റിന്‍ പറഞ്ഞു.  കലാജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ പഠനത്തില്‍ സ്‌കൂള്‍ അധ്യാപകരുടെ അകമഴിഞ്ഞ പിന്തുണയാണ് നേട്ടമായത്.
മുല്ലപ്പടിയിലെ എക്‌സല്‍ കോച്ചിംഗ് സെന്ററിന്റെ സഹായവും അനുഗ്രമായി. ശബ്ദ മധുരിമക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന അംഗീകാരം എത്ര കണ്ട് വലുതാണോ അതിലേറെയാണ് 10ാം ക്ലാസിലെ മികവുറ്റ വിജയം. മാപ്പിളപ്പാട്ടില്‍ ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടിയ മെഹറിന് പഠന മികവിലും ഇനി അംഗീകാരങ്ങളുടെ റെക്കോര്‍ഡ് തേടിയെത്തും. മെഹറിന്റെ വിജയം കലാ മേഖലക്കുള്ള അംഗീകാരം കൂടിയാണ്.

RELATED STORIES

Share it
Top