മാന്‍ഹോള്‍ ശുചീരണത്തിനിടെ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം
kasim kzm2018-05-17T09:01:49+05:30
തിരുവനന്തപുരം: മാന്‍ഹോളും സെപ്റ്റിക് ടാങ്കും വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അഞ്ചുപേരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ലൈഫ് മിഷന്റെ ഭാഗമായി നടപ്പാക്കുന്ന സമ്പൂര്‍ണ ഭവന പദ്ധതിക്കു വേണ്ടി ഹഡ്കോയില്‍ നിന്ന് 4000 കോടി രൂപ വായ്പയെടുക്കാന്‍ മന്ത്രിസഭ അനുമതി നല്കി. പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ 24 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി പോലിസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദിവാസി ഉദ്യോഗാര്‍ഥികളുടെ ബോണ്ടു തുകയും ജാമ്യവ്യവസ്ഥയും ഒഴിവാക്കാന്‍ തീരുമാനിച്ചു. ഈ വ്യവസ്ഥകള്‍ ആദിവാസി ഉദ്യോഗാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാക്കുന്നു എന്നത് കണക്കിലെടുത്താണ് ഇളവ് നല്കാന് തീരുമാനം.