മാന്‍ബുക്കര്‍ പ്രൈസ് അന്ന ബോണ്‍സിന്‌

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ബുക്കര്‍ പ്രൈസിന് അര്‍ഹയായത് ഐറിഷ് എഴുത്തുകാരി അന്ന ബോണ്‍സ്. 'മില്‍ക്ക്മാ ന്‍' എന്ന പരീക്ഷണാത്മക നോവലിനാണ് പുരസ്‌കാരം. 48 ലക്ഷത്തോളം രൂപയാണ് സമ്മാനത്തുകയായി ബോണ്‍സിന് ലഭിക്കുക. ബെല്‍ഫാസ്റ്റ് സ്വദേശിനിയായ 56കാരി ബോണ്‍സിന്റെ മൂന്നാമത്തെ നോവലാണ് മില്‍ക്ക്മാന്‍.
ഐറിഷ് പശ്ചാത്തലമാണ് ഇതിന്റെ ഇതിവൃത്തം. കരുത്തുറ്റ മനുഷ്യനാല്‍ ലൈംഗിക പീഡനത്തിന് ഇരയാവുന്ന യുവതിയുടെ കഥയാണ് മില്‍ക്ക്മാനിലൂടെ പറയുന്നത്. സൈനികനായ മില്‍ക്ക്മാന്‍ ആണ് യുവതിയെ പീഡിപ്പിക്കുന്നത്. മാന്‍ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ വടക്കന്‍ ഐറിഷ് എഴുത്തുകാരിയാണ് ബോണ്‍സ്. അവിശ്വസനീയമാം വിധം യാഥാര്‍ഥ്യമാണ് ബോണ്‍സിന്റെ മില്‍ക്ക്മാന്‍ എന്നായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ച വിധികര്‍ത്താക്കള്‍ പറഞ്ഞത്.
ഇംഗ്ലീഷില്‍ എഴുതപ്പെട്ടതും ബ്രിട്ടനില്‍ പബ്ലിഷ് ചെയ്തതുമായ നോവലുകളെ മാത്രം പരിഗണിച്ചുകൊണ്ടുള്ള ബുക്കര്‍ പുരസ്‌കാരം 1964ലാണ് തുടങ്ങിയത്. ബ്രിട്ടന്‍, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇക്കുറി മാന്‍ബുക്കര്‍ പുരസ്‌കാര അന്തിമപ്പട്ടികയില്‍ ഉണ്ടായിരുന്നത്. റിച്ചാര്‍ഡ് പര്‍വേസ്, 27 വയസ്സുകാരി ഡെയ്‌സി ജോണ്‍സണ്‍, എബി എഡുജ്യന്‍ എന്നിവരെ അവസാന റൗണ്ടില്‍ മറികടന്നാണ് ബോണ്‍സ് പുരസ്‌കാരത്തിന് അര്‍ഹയായത്.

RELATED STORIES

Share it
Top