മാന്യമായി മടങ്ങാന്‍ അനുവദിക്കണമെന്ന് യുഎസ്‌

വാഷിങ്്ടണ്‍: മ്യാന്‍മറില്‍ നിന്നു ബംഗ്ലാദേശിലേക്കു പലായനം ചെയ്ത റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ മാന്യമായി തിരിച്ചുവരാന്‍ അനുവദിക്കണമെന്ന് യുഎസ്. എന്നാല്‍, അത്തരത്തിലുള്ള നീക്കത്തിന്റെ സാഹചര്യങ്ങളല്ല അവിടെ നിലനില്‍ക്കുന്നതെന്നും യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നോഇര്‍ട് അറിയിച്ചു. അഭയാര്‍ഥികളുടെ മടക്കം സ്വമനസ്സാലെയാവണം. സ്വദേശത്തേക്കുള്ള മടങ്ങിവരവ് സുരക്ഷിതമായിരിക്കുമെന്ന ധാരണ അവരിലുണ്ടാവണം. അതില്ലെങ്കില്‍ അവരുടെ മടക്കം മാന്യമായിരിക്കില്ല, രാജ്യത്തു നിര്‍ബന്ധിത പലായനത്തിന്റെ അവസ്ഥ ഉണ്ടാവരുതെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top