മാനേജരുടെ മാനസികപീഡനം: വിദ്യാര്‍ഥിനികള്‍ ചികില്‍സ തേടി

എടക്കര: ടിടിഐ കോളജ് മാനേജരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് അവശരായ വി ദ്യാര്‍ഥിനികള്‍ ചികില്‍സ തേടി. ഞെട്ടിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആറ് വിദ്യാര്‍ഥിനികളാണ് മാനസിക സംഘര്‍ഷത്തെത്തുടര്‍ന്ന്  പോത്തുകല്ലിലെ സ്വകാര്യ ക്ലിനിക്കില്‍ ചികില്‍സ തേടിയത്.
തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്ക് പോയിരുന്നു. ചൊവ്വാഴ്ച രാത്രി പത്തരയോടെ തിരിച്ച് സ്‌കൂളിലെത്തുകയും ചെയ്തു. ഈ സമയം സ്ഥലത്തെത്തിയ സ്‌കൂള്‍ മാനേജര്‍ ടൂറിസ്റ്റ് ബസുകളുടെ ചാര്‍ജ് നല്‍കുന്നതിനിടെ കുറച്ച് വിദ്യാര്‍ഥികള്‍ ടിടിഐ ബില്‍ഡിങിലേക്ക് പോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ടിടിഐയിലെത്തിയ വിദ്യാര്‍ഥികളെ മാനേജര്‍ ശകാരിച്ചു. തുടര്‍ന്ന് ടിടിഐയുടെ ഷട്ടര്‍ താഴിട്ട് പൂട്ടി വിദ്യാര്‍ഥികളെ അകത്ത് കടക്കാന്‍ അനുവദിച്ചില്ല. രാത്രി പന്ത്രണ്ട് മണിവരെ ഈ ശിക്ഷ തുടര്‍ന്നു. ഇതിനിടെ ഒരു വി      ദ്യാര്‍ഥിനി ബോധരഹിതയായി വീണു.  ഈ കുട്ടിയെ പോത്തുകല്ലിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ രാത്രി തന്നെ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മറ്റ് രണ്ട് വിദ്യാര്‍ഥിനികളെക്കൂടി രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ഇന്നലെ രാവിലെ മൂന്ന് കുട്ടികളെക്കൂടി അവശനിലയില്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ചാലിയാര്‍ പുഴയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്ലിനിക്കില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദേ്യാഗസ്ഥരെത്തിയിരുന്നു. എന്നാല്‍ അപ്പോഴേയ്ക്കും വി   ദ്യാര്‍ഥികളെ ആശുപത്രിയില്‍ മാറ്റിയിരുന്നു.
ടിടിഐ മാനേജരില്‍ നിന്നും മാനസിക പീഢനമുണ്ടായതായി വിദ്യാര്‍ഥികള്‍ ക്ലിനിക്കിലെ ഡോക്ടറോട് പറഞ്ഞിരുന്നു. പോലീസ് ഉദേ്യാഗസ്ഥന്‍ ഉച്ചക്ക് ഒന്നരയോടെ ടിടിഐയില്‍ എത്തിയെങ്കിലും വിദ്യാര്‍ഥികളെ അവരുടെ വീടുകളിലേക്ക് പറഞ്ഞയച്ചതായാണ് മാനേജര്‍ പറഞ്ഞത്.
എന്നാല്‍ വൈകീട്ട് മൂന്നരവരെ സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ സെന്റ്ഓഫ് ക്യാംപ് നടന്നിരുന്നതായാണ് വിവരം.

RELATED STORIES

Share it
Top