മാനാഞ്ചിറയില്‍ തകര്‍ന്ന ഇരിപ്പിടങ്ങള്‍ പുനര്‍നിര്‍മിച്ചില്ല

കോഴിക്കോട്: വൈകുന്നേര സമയം ചിലവഴിക്കാന്‍ കോഴിക്കോട് നഗരത്തിലെത്തുന്നവരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ് മാനഞ്ചിറ. വൈകുന്നേരം 3 മണിക്ക് തുറന്നാല്‍ ആളുകള്‍ കുടുബമായിട്ടും സുഹൃത്തുക്കളുമായിട്ടും നിത്യവും എത്താറുണ്ട്്.
ശാന്തമായ വിശാലമായ സ്ഥലവും മരങ്ങളുമാണ് ആളുകളെ മാനഞ്ചിറയിലേക്ക് ആകര്‍ഷിക്കുന്നത്.എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ്് മരംമുറിഞ്ഞ് വീണ് തകര്‍ന്ന ഇരിപ്പിടവും രാത്രി ലൈറ്റും അധികൃതര്‍ ഇതുവരേയും പുനര്‍നിര്‍മിച്ചിട്ടില്ല. മുറിഞ്ഞു വീണ മരം പോലും എടുത്തുമാറ്റാന്‍ തയ്യാറായിട്ടില്ല.രാത്രി ലൈറ്റ് തകര്‍ന്നതോടെ ആഭാഗത്തേക്കുളള വെളിച്ചവും നിലച്ചിട്ടുണ്ട്.
കോഴിക്കോടിന്റെ പ്രിയ സാഹിത്യക്കാരന്‍ എസ്്് കെ പൊറ്റെക്കാടിന്റെ ഒരു തെരുവിന്റെ കഥയിലെ കഥാപാത്രത്തിന്റെ പേരിലുള്ള ഓമഞ്ചി ശില്‍പം മാനാഞ്ചിറ അന്‍സാരി പാര്‍ക്കില്‍ കഴിഞ്ഞ ദിവസം തകര്‍ന്നു വീണിരുന്നു. നഗരത്തിലെയും മിഠായിതെരുവിലെയും തിരക്കുകള്‍ ഒരുപരിധി വരെ കുറക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നൊരിടമാണ് മാനഞ്ചിറ.

RELATED STORIES

Share it
Top