മാനസിക വെല്ലുവിളി: മാതാവിന് സ്വയംതൊഴില്‍ ചെയ്യാന്‍ ധനസഹായം

തിരുവനന്തപുരം: തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്ന മാതാവിന്/രക്ഷകര്‍ത്താവിന് (സ്ത്രീ ആയിരിക്കണം) സ്വയം തൊഴില്‍ ചെയ്യുന്നതിനായി ഒറ്റത്തവണയായി ധനസഹായം അനുവദിക്കുന്ന സ്വാശ്രയ പദ്ധതിക്കായി 73.5 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി കെകെ ശൈലജ.
ഈ പദ്ധതി പ്രകാരം ഒരാള്‍ക്ക് ഒറ്റത്തവണയായി 35,000 രൂപയാണ് ധനസഹായം ലഭിക്കുന്നത്. തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കുന്ന ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് സ്വയംതൊഴിലും അതിലൂടെ വരുമാന മാര്‍ഗവും കണ്ടെത്താനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചതാണ് സ്വാശ്രയ പദ്ധതി.
ആശ്വാസ കിരണം പദ്ധതിയിലുള്‍പ്പെട്ടവര്‍ക്കും ഈ പദ്ധതി ബാധകമാണ്. മാനസിക വെല്ലുവിളി 70 ശതമാനം അല്ലെങ്കി ല്‍ ശാരീരിക വെല്ലുവിളിയുള്ള കിടപ്പ് രോഗികളുടെ അമ്മമാര്‍ക്കാണ് മുന്‍ഗണന ലഭിക്കുക.

RELATED STORIES

Share it
Top